SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

ജീവനക്കാരും അദ്ധ്യാപകരും പന്തംകൊളുത്തി പ്രകടനം നടത്തി

Increase Font Size Decrease Font Size Print Page
prakadanam

കണ്ണൂർ: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ കേന്ദ്ര ട്രേഡ് യൂണിയനുകളും കേന്ദ്രസംസ്ഥാന ജീവനക്കാരുടെ സംഘടനകളും സംയുക്തമായി സംഘടിപ്പിക്കുന്ന ദേശീയ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ കണ്ണൂർ നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
പ്രകടനത്തിന് എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി പി.പി.സന്തോഷ് കുമാർ പ്രസിഡന്റ് കെ.സി സുനിൽ കേരള എൻ.ജി.ഒ യൂണിയന്റെയും കെ.എസ്.ടി.എ യുടെയും കെ.ജി.ഒ.എ യുടെയും സംസ്ഥാന ജില്ലാ നേതാക്കളായ കെ.രഞ്ജിത്ത് പി.ആർ.സ്മിത കെ.സി മഹേഷ്, സുധീർ, ടി.ഒ.വിനോദ് കുമാർ, കെ.ഷാജി എന്നിവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY