SignIn
Kerala Kaumudi Online
Saturday, 25 April 2026 1.50 AM IST

 സ്‌കാനർ പരീക്ഷണം വിജയം കസ്റ്റംസ് അംഗീകാരം ലഭിച്ചാൽ കരമാർഗം ചരക്കുനീക്കം

Increase Font Size Decrease Font Size Print Page
1

വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖത്തുനിന്ന് കരമാർഗമുള്ള ചരക്കുനീക്കം ആരംഭിക്കുന്നതിനുള്ള നടപടികൾ അതിവേഗത്തിൽ. റോഡ് നിർമ്മാണവും റോഡ് സുരക്ഷയുടെയും സാദ്ധ്യതകൾ വിശകലനം ചെയ്യാൻ കസ്റ്റംസ് അധികൃതർ കഴിഞ്ഞ ദിവസമെത്തി പരിശോധിച്ചു.

കസ്റ്റംസ് അധികൃതർ റിപ്പോർട്ട് സമർപ്പിച്ചെന്നും അംഗീകാരം ലഭിച്ചാലുടൻ കരമാർഗമുള്ള കണ്ടെയ്‌നർ നീക്കം നടത്താനാകുമെന്നും തുറമുഖ കമ്പനി അധികൃതർ പറഞ്ഞു. ഇതോടൊപ്പം തുറമുഖത്തെ കസ്റ്റംസ് പരിശോധനയെക്കുറിച്ചുള്ള വിശകലനം നടത്തിയെന്നാണ് അധികൃതർ പറയുന്നത്. ഭാവിയിൽ ഇവിടെ കസ്റ്റംസ് കമ്മിഷണറേറ്റ് ഓഫീസ് ഉൾപ്പെടെ വന്നേക്കുമെന്നും സൂചനയുണ്ട്.

ആദ്യം നഗരത്തിലേക്ക് മാത്രം ചരക്കുനീക്കമെന്ന് പറഞ്ഞിരുന്നെങ്കിലും കഴിഞ്ഞദിവസം കന്യാകുമാരി ഭാഗത്തേക്ക് പോകുന്ന ബൈപ്പാസ് റോഡിന്റെ വശം പൊട്ടിച്ച് സർവീസ് റോഡുമായി ബന്ധിപ്പിക്കുന്ന ജോലികൾ ആരംഭിച്ചു. ഇതോടെ ഇരുവശത്തെയും സർവീസ് റോഡുകൾ കോവളം-കാരോട് ബൈപ്പാസുമായി (എൻ.എച്ച് 66) ബന്ധിക്കുന്നതിനുള്ള അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണ്.

സ്‌കാനർ പരീക്ഷണം വിജയം

തുറമുഖ കവാടത്തിൽ കസ്റ്റംസ് പരിശോധനയ്‌ക്കായി സ്ഥാപിച്ച സ്‌കാനറുകളുടെ പരീക്ഷണം വിജയകരമായിരുന്നു. ട്രയിലറുകളിൽ കയറ്റിയ കണ്ടെയ്‌നർ വാഹനം ഉൾപ്പെടെ സ്‌കാൻ ചെയ്യാനുള്ള ആധുനിക സംവിധാനത്തോടുകൂടിയ സ്‌കാനറാണ് വിഴിഞ്ഞത്ത് സ്ഥാപിച്ചത്. ലോകത്തെതന്നെ വമ്പൻ തുറമുഖങ്ങളിൽ സ്ഥാപിച്ചിട്ടുള്ള മൂന്ന് സ്‌കാനറുകളിലുമാണ് ട്രയൽ നടത്തിയത്. ഇതോടെ കണ്ടെയ്‌നറുകൾക്കുള്ളിൽ എന്താണെന്ന് വേഗം മനസിലാക്കാനും കൂടുതൽ സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്ന നേട്ടമുണ്ട്.

ബിസിനസ് വിരൽത്തുമ്പിൽ

തുറമുഖത്ത് ഇലക്ട്രോണിക്‌സ് ഡാറ്റാ ഇന്റർ ചേഞ്ച് (ഇ.ഡി.ഐ) സംവിധാനമായതായി കസ്റ്റംസ് അധികൃതർ പറഞ്ഞു. സ്ഥാപനങ്ങളുടെ കമ്പ്യൂട്ടർ സിസ്റ്റങ്ങൾക്കിടയിൽ ഇൻവോയ്‌സുകൾ അല്ലെങ്കിൽ പർച്ചേസ് ഓർഡറുകൾ പോലുള്ള ബിസിനസ് ഡേറ്റയും രേഖകളും ഇലക്ട്രോണിക്കായി കൈമാറുന്നതിനുള്ള സംവിധാനങ്ങളെയും മാനദണ്ഡങ്ങളെയുമാണ് ഇലക്ട്രോണിക് ഡേറ്റ ഇന്റർചേഞ്ച് എന്ന് പറയുന്നത്.

രണ്ടാംഘട്ടം അതിവേഗം

അടുത്തഘട്ട നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ മാസം നടന്നശേഷം അഞ്ച് ലക്ഷം ടൺ കരിങ്കല്ലുകൾ കടലിൽ നിക്ഷേപിച്ചു. പുലിമുട്ട് നീളം കൂട്ടുന്നതിനാണ് കരിങ്കല്ലുകൾ നിക്ഷേപിക്കുന്നത്. അതോടൊപ്പം ബർത്ത് നിർമ്മാണഭാഗമായി മുല്ലൂർ തീരത്തെ കൂറ്റൻ പാറകൾ പൊട്ടിച്ച് നിരപ്പാക്കുന്ന ജോലികളും നടക്കുന്നുണ്ട്.

ഫോട്ടോ: തമിഴ്നാട് ഭാഗത്തേക്ക് ചരക്കുനീക്കത്തിനായി സർവീസ് റോഡ്

ബൈപ്പാസുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ നിർമ്മാണം

TAGS: LOCAL NEWS, THIRUVANANTHAPURAM, PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.