കോഴിക്കോട്: രാജ്യത്തെ ഇ.എന്‍.ടി വിദഗ്ധരുടെ കോണ്‍ക്ലേവ് 'ഇന്ത്യന്‍ ഓട്ടോളജി ലീഗ്' നാളെയും മറ്റന്നാളുമായി കോഴിക്കോട് റാവിസ് കടവ് റിസോര്‍ട്ടില്‍ നടക്കും. അസന്റ് ഇ.എന്‍.ടി ഹോസ്പിറ്റലും അസോസിയേഷന്‍ ഒഫ് ഓട്ടോലാരിങ്കോളജിസ്റ്റ്‌സ് ഓഫ് ഇന്ത്യ (എ.ഒ.ഐ) കോഴിക്കോട് ചാപ്റ്ററും ഇന്ത്യന്‍ സൊസൈറ്റി ഒഫ് ഓട്ടോളജിയും ചേര്‍ന്നാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. നാളെ ഉച്ചയ്ക്ക് 12ന് ഇന്ത്യന്‍ സൊസൈറ്റി ഓഫ് ഓട്ടോളജി നിയുക്ത ദേശീയ പ്രസിഡന്റ് ഡോ. മുഹമ്മദ് നൗഷാദ് ഉദ്ഘാടനം ചെയ്യും. ഡോ. റോബര്‍ട്ട് വിന്‍സന്റ്, ഡോ. മോഹന്‍ കാമേശ്വരന്‍, ഡോ. വിജയേന്ദ്ര, ഡോ. രവി രാമലിംഗം എന്നിവര്‍ നേതൃത്വം നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
