
തിരുവല്ല: ഗുണ്ടാപ്പിരിവ് നൽകാത്തതിന് മഞ്ഞാടിയിലെ സ്പായിൽ യുവതിയെ കൂട്ടമാനഭംഗം ചെയ്ത കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ ബുധനാഴ്ച രാത്രി പൊലീസിൽ കീഴടങ്ങി. ആയാപറമ്പ് കാടാത്ത് വീട്ടിൽ സാജൻ തോമസ് (23), മഞ്ഞാടി ഊരേത്ര തൈമലയിൽ കിരൺ തോമസ് (22) എന്നിവരാണ് തിരുവല്ല സ്റ്റേഷനിലെത്തി കീഴടങ്ങിയത്. ഇതോടെ കേസിലെ ആറ് പ്രതികളും പിടിയിലായി. ഒരു പ്രതി കൂടിയുണ്ടെന്ന് സംശയിക്കുന്നു.
സംഭവത്തിന് പിന്നിൽ ക്വട്ടേഷനല്ലെന്ന് പൊലീസ് പറഞ്ഞു. കുറ്റപ്പുഴ പാപ്പനവേലിൽ സുബിൻ അലക്‌സാണ്ടർ ചാക്കോ
( സുബിൻ 29), സംഘാംഗമായ കുളക്കാട് മുപ്പിരിയിൽ ബെർലിൻദാസ് (38), നിരണം കോതേരിൽ വീട്ടിൽ വരുൺകുമാർ (36), ചുമത്ര കോഴിക്കോട്ട് പറമ്പിൽ വീട്ടിൽ പ്രശോഭ് (രൊക്കൻ - 26) എന്നിവർ നേരത്തെ പിടിയിലായിരുന്നു. ഈ മാസം ഒന്നിന് ഉച്ച കഴിഞ്ഞ് മൂന്നരയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |