
കോട്ടയം : നെല്ലിന് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള താങ്ങുവിലയ്ക്ക് പുറമെ കേരളം നൽകുന്ന അധിക പ്രോത്സാഹന ബോണസ് നിറുത്തലാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ധനകാര്യ എക്‌സ്‌പെന്റ്രീച്ചർ സെക്രട്ടറി ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയ നടപടി പിൻവലിക്കണമെന്ന് നെൽ കർഷക സംരക്ഷണ സമിതി. ഈ ആവശ്യമുന്നയിച്ച് കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസിലേയ്ക്ക് പ്രതിഷേധ ധർണയും സംഘടിപ്പിച്ചു. രാഷ്ട്രീയ നിരീക്ഷകൻ ജോസഫ് സി.മാത്യു ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് റജീന അഷറഫ് അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി വി.ജെ. ലാലി മുഖ്യപ്രസംഗം നടത്തി. സിനിമാതാരം കൃഷ്ണ പ്രസാദ് വിഷയാവതരണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
