കാക്കനാട്: രാജഗിരി ബിസിനസ് സ്കൂളും കോളേജ് ഒഫ് സോഷ്യൽ സയൻസും യു.കെയിലെ യൂണിവേഴ്സിറ്റി ഒഫ് ആബർഡീനും സംഘടിപ്പിക്കുന്ന ഏഴാമത് രാജഗിരി ഇന്റർനാഷണൽ മാനേജ്‌മെന്റ് കോൺഫറൻസ് രാജഗിരി വാലി ക്യാമ്പസിൽ നടന്നു. സൗത്ത് ഇന്ത്യൻ ബാങ്ക് എക്സിക്യുട്ടീവ് ഡയറക്ടർ ഡോൾഫി ജോസ് ഉദ്ഘാടനം ചെയ്തു. കൊച്ചി സേക്രഡ് ഹാർട്ട് സി.എം.ഐ പ്രൊവിൻഷ്യലും മാനേജറുമായ ഫാ. ബെന്നി നൽക്കര അദ്ധ്യക്ഷനായി. രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസ് പ്രിൻസിപ്പൽ ഫാ. ഡോ. സാജു, ഫാ. ഡോ. ഫ്രാൻസിസ് സെബാസ്റ്റ്യൻ, ഡോ. കിഷോർ ഗോപാലകൃഷ്ണ പിള്ള എന്നിവർ സംസാരിച്ചു. പ്രൊഫ. നോമി സിങ്കോവിക്സ്, ഡോ. ബ്രഹ്മദേവ് പാണ്ഡ എന്നിവരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
