SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

ചലച്ചിത്രമേളയ്ക്ക് തുടക്കം

Increase Font Size Decrease Font Size Print Page
lockel
സ്വച്ഛ ദർപ്പൺ​ - ശുചിത്വ ബോധവൽക്കരണ സംസ്ഥാന എൻ. എസ്.എസ് ഫിലിം ഫെസ്റ്റിവലിന് തുടക്കം.

ഫറോക്ക്​: ശുചിത്വബോധവത്ക്കരണത്തെ സാമൂഹിക ചർച്ചകളിലേക്ക് ഉയർത്തിക്കൊണ്ടുവരുന്ന “സ്വച്ഛ ദർപ്പൺ” സംസ്ഥാന എൻ.എസ്.എസ് ചലച്ചിത്രമേളയ്ക്ക് ​ഫാറൂഖ് കോളേജിൽ തുടക്കമായി. നാഷണൽ സർവീസ് സ്കീം കേരള, ലക്ഷദ്വീപ് റീജിയണൽ ഡയറക്ടറേറ്റ്, സംസ്ഥാന എൻ.എസ്.എസ് വിഭാഗം, കാലിക്കറ്റ് സർവകലാശാല എൻ.എസ്.എസ് വിഭാഗം എന്നിവ സംയുക്തമായി ഫറൂഖ് കോളേജിലും ഫറൂഖ് ട്രെയിനിംഗ് കോളേജിലുമായാണ് ചലച്ചിത്രമേള നടക്കുന്നത്. പ്രശസ്ത സംവിധായകൻ ജി.പ്രജേഷ് സെൻ ഉദ്ഘാടനം ​ചെയ്തു . കേരള ലക്ഷദ്വീപ് റീജിയണൽ ഡയറക്ടർ വൈ. എം. ഉപ്പിൻ അ​ദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എൻ.എസ്.എസ്. ഓഫീസർ ഡോ. ഡി.ദേവിപ്രിയ മുഖ്യപ്രഭാഷണം നടത്തി. കാലിക്കറ്റ് സർവകലാശാല രജിസ്ട്രാർ ഡോ. ബിനോജ് സെബാസ്റ്റ്യൻ, എൻ.എസ്.എസ് റീജിയണൽ ഡയറക്ടറേറ്റ് യൂത്ത് ഓഫീസർ പിയൂഷ് എന്നിവർ മുഖ്യാതിഥികളായി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY