
പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വോട്ടർമാർക്ക് ഇ.വി.എം, വി.വി പാറ്റ് മെഷീനുകളുടെ പ്രവർത്തനം പരിചയപ്പെടുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ സജ്ജീകരിച്ച ഡെമോൺസ്‌ട്രേഷൻ വാൻ ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. ഓഡിയോവിഷ്വൽ ഉപകരണം ഘടിപ്പിച്ച ഡെമോൺസ്‌ട്രേഷൻ വാൻ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പര്യടനം നടത്തും. പ്രവർത്തനം പ്രദർശിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും സുരക്ഷയ്ക്കായി പൊലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
