SignIn
Kerala Kaumudi Online
Thursday, 19 February 2026 12.33 AM IST

അവാർഡ് ജേതാക്കളെ അനുമോദിച്ചു

Increase Font Size Decrease Font Size Print Page
hhh-
ആയുഷ് കായകൽപ് അവാർഡ് ജേതാക്കളായ ആയുഷ് സ്ഥാപനങ്ങളിലെ ജീവനക്കാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെയും അനുമോദിക്കൽ ചടങ്ങ് തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: ആയുഷ് കായകൽപ് അവാർഡ് ജേതാക്കളായ ജില്ലയിലെ ആയുഷ് സ്ഥാപനങ്ങളിലെ ജീവനക്കാരെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളെയും കോഴിക്കോട് നാഷണൽ ആയുഷ് മിഷൻ അനുമോദിച്ചു. ഈസ്റ്റ് അവന്യൂ ഹോട്ടലിൽ നടന്ന പരിപാടി തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അനീന പി.ത്യാഗരാജ് അദ്ധ്യക്ഷയായി. ജില്ലയിൽ കഴിഞ്ഞ വർഷം ഹോമിയോപതി വകുപ്പിൽനിന്ന് അഞ്ച് സ്ഥാപനങ്ങളും ഭാരതീയ ചികിത്സാ വകുപ്പിൽനിന്ന് നാല് സ്ഥാപനങ്ങളിലായി ഒമ്പത് ആയുഷ് സ്ഥാപനങ്ങളുമാണ് കായകൽപ അവാർഡിന് അർഹരായത്. ഡോ. ബി.ജെ സോണി, ഡോ. പി.എം സിനി എന്നിവർ മുഖ്യ പ്രഭാഷണം നടത്തി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY