എടക്കര : ടൗണിലെ ഗതാഗത പ്രശ്നവും ട്രാഫിക് ബ്ലോക്കും രൂക്ഷമാവുന്ന സാഹചര്യത്തിൽ എടക്കര ബൈപാസ് നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും തയ്യൽ തൊഴിലാളി ക്ഷേമനിധി പെൻഷൻ 5000 രൂപയാക്കി വർദ്ധിപ്പിക്കണമെന്നും ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ ) എടക്കര ഏരിയാ കൺവൻഷൻ ആവശ്യപ്പെട്ടു. കൺവൻഷൻഎ.കെ.ടി.എ ജില്ലാ സെക്രട്ടറി പി.ഡി സണ്ണി ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് ഗോപാലൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി ഗോപാലൻ, ട്രഷറർ ഉസ്മാൻ, ജില്ലാ വൈസ് പ്രസിഡന്റ് പരമേശ്വരൻ, ശശിധരൻ, സോമൻ ചുങ്കത്തറ, സുജാത എടക്കര, സുമോൾ വഴിക്കടവ്, സി.പി.അഷറഫ് , സുരേഷ് കുമാർ, മൊയ്തീൻ മൂത്തേടം പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
