SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.41 PM IST

ശുചീകരണ പ്രവർത്തനങ്ങൾ

Increase Font Size Decrease Font Size Print Page
suchee
കരുവഞ്ചാൽ ടൗണിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്യുന്നു

ആലക്കോട്: തദ്ദേശ സ്വയംഭരണ ദിനാഘോഷത്തോടനുബന്ധിച്ച് നടുവിൽ, ഉദയഗിരി ഗ്രാമ പഞ്ചായത്തുകൾ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. നടുവിൽ ഗ്രാമ പഞ്ചായത്തിലെ കരുവഞ്ചാൽ ടൗണിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.എ റഹിം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വ്യാപാരി സംഘടനാംഗങ്ങൾ, ഹരിത കർമ്മസേന പ്രവർത്തകർ പങ്കെടുത്തു. ഉദയഗിരി ഗ്രാമപഞ്ചായത്തിലെ കാർത്തികപുരം ടൗൺ ശുചീകരണ ഉദ്ഘാടനം പ്രസിഡന്റ് ടെസി ആലുംമൂട്ടിൽ നിർവഹിച്ചു. വൈസ് പ്രസിഡന്റ് എൻ.എൻ പ്രസന്നകുമാർ അദ്ധ്യക്ഷതവഹിച്ചു. വാർഡ് മെമ്പർമാരായ ജോയി പള്ളിപറമ്പിൽ, സരിത ജോസ്, കെ. സൗദത്ത്, ഷീൻ തെക്കേൽ, ജെയ്സി ജോസ്, പ്രീത സുരേഷ്, ഷീബ ഡാനി എന്നിവരും സന്തോഷ് കുമാർ, വി.കെ വിനോദ്, ഇ.എം നാസർ നേതൃത്വം നൽകി.

TAGS: LOCAL NEWS, KANNUR, SUCHEE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY