SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.35 PM IST

എൻ.ഐ.ടിയിൽ ഭാരതീയ കലകളുടെ സംഗമം

Increase Font Size Decrease Font Size Print Page
kunnamangalamnews
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി കാലിക്കറ്റിൽ ആരംഭിച്ച സ്പിക് മാകെ കേരള സംസ്ഥാനസംഗമം ഉദ്ഘാടന ചടങ്ങ്

കുന്ദമംഗലം: എൻ.ഐ.ടി കാലിക്കറ്റിൽ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ഭാരതീയ കലകളുടെ സംഗമത്തിന് (സ്പിക് മാകെ)​ തുടക്കമായി. ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ് ഉദ്ഘാടനം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണർ ജയദേവ് ജി ഐ.പി.എസ് മുഖ്യാതിഥിയായി. എൻ.ഐ.ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണ അദ്ധ്യക്ഷത വഹിച്ചു. സ്പിക് മാകെ സ്ഥാപകൻ പദ്മശ്രീ പ്രൊഫ. കിരൺ സേത്ത് മുഖ്യപ്രഭാഷണം നടത്തി. എൻ.ഐ.ടി സ്റ്റുഡന്റ് വെൽഫെയർ ഡീൻ പ്രൊഫ.സത്യനന്ദ പാണ്ഡ സ്വാഗതവും ഡോ.ഉമാമഹേശ്വര ശർമ ബി നന്ദിയും പറഞ്ഞു. പ്രശസ്ത വയലിൻ വിദ്വാൻ വിദുഷി കന്യാകുമാരിയുടെ സംഗീതക്കച്ചേരി,​ ഗുരു മാർഗി മധു അവതരിപ്പിച്ച കൂടിയാട്ടം,​ കലാമണ്ഡലം മോഹനകൃഷ്ണന്റെ നാടൻ കലാരൂപങ്ങൾ, കെ. പ്രതാപ് പോളും സംഘവും അവതരിപ്പിച്ച ഘരാന കൊയർ, ഉസ്താദ് യാസിർ കുരിക്കളിന്റെ നേതൃത്വത്തിലുള്ള കോൽക്കളി എന്നിവ നടന്നു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY