
കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നുപ്പാപ്പുവിന്റെ (രേഷ്മ- 24) ആൺസുഹൃത്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. രേഷ്മയുടെ മരണത്തിനു പിന്നാലെ പൊലീസ് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് ഉളിയത്തടുക്ക മന്നിപ്പാടി ഹൗസിൽ സന്ദേശിന്റെ (29) മൃതദേഹം വീട്ടിൽ കണ്ടെത്തിയത്.
നാരായണ നായിക്ക്- സരോജ ദമ്പതികളുടെ മകനാണ്. ഡോർ പോളിഷ് ജോലി ചെയ്ത് വരികയായിരുന്നു. ഇൻഫ്ലുവൻസർ രേഷ്മയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി സന്ദേശിനെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. പിന്നീട് വിശദീകരണം രേഖപ്പെടുത്തി വിട്ടയച്ചതായാണ് വിവരം. പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. രണ്ട് മരണങ്ങളും തമ്മിൽ ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |