SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.14 PM IST

പോക്സോ കേസിൽ യുവാവ്  അറസ്റ്റിൽ 

Increase Font Size Decrease Font Size Print Page
ajesh

തിരുവല്ല : സൗഹൃദം ഭാവിച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ അടുത്തുവിളിച്ച് മൊബൈൽ ഫോണിലെ സംശയം തീർക്കാനെന്ന വ്യാജേന അശ്ലീല വീഡിയോ കാണിക്കാൻ ശ്രമിച്ച ചാത്തങ്കരി മധുരത്തിൽ വീട്ടിൽ അജേഷി (45) നെ പുളിക്കീഴ് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. കേസെടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതിയെ കരുവാറ്റയിൽ ഒരു ബന്ധുവീട്ടിൽ നിന്ന് പിടികൂടുകയായിരുന്നു. എസ്.ഐ നൗഫൽ, എസ്.സി.പി.ഒ മനോജ്, സി.പി.ഒ അനൂപ് എന്നിവരുടെ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

TAGS: CASE DIARY, CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY