ശിവഗിരി: അധ:സ്ഥിത പിന്നോക്ക ദളിത് വിഭാഗങ്ങൾക്ക് സാമൂഹ്യനീതി ഉറപ്പാക്കണമെന്ന് ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. ശിവരാത്രി ദിനമായ ഇന്നലെ ശിവഗിരിയിൽ നവോത്ഥാന ദീപം തെളിച്ച് സംസാരിക്കുകയായിരുന്നു സ്വാമി.
ശ്രീനാരായണഗുരുദേവൻ ജനകോടികളെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കാൻ തിരഞ്ഞെടുത്തത് ശിവരാത്രി നാളാണ്. അരുവിപ്പുറത്ത് ശിവപ്രതിഷ്ഠ നടത്തുക മാത്രമല്ല ആലുവ അദ്വൈതാശ്രമത്തിൽ സർവ്വമതസമ്മേളനം നടത്തുകയും ചെയ്തു. സാമൂഹ്യനീതി കൈവരിക്കുന്നതിനാണ് ഗുരുദേവൻ ശ്രമിച്ചത്. 1888 മുതൽ 1928 വരെ 40 വർഷക്കാലം സാമൂഹ്യ
നീതിക്കായി പരിശ്രമിച്ചു. അങ്ങനെ സാമൂഹ്യനീതി കൈവരിച്ച ജനസമൂഹം സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് പിൻതളളപ്പെടുന്ന ദുരവസ്ഥയാണിന്ന്. കേരളത്തിലെ രാഷ്ട്രീയ മുന്നണികളിൽ പിന്നാക്ക ജനവിഭാഗങ്ങളുടെ സാന്നിദ്ധ്യം ഇന്ന് വേണ്ട വണ്ണമില്ല. തിരഞ്ഞെടുപ്പ് അടുത്ത് വരുന്ന വേളയിൽ പക്ഷഭേദം കൂടാതെ ഈ വിഭാഗങ്ങൾക്ക് കൂടി പ്രാധാന്യം നൽകാൻ എല്ലാ മുന്നണികളും രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് സ്വാമി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |