SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

സോളാറിൽ ഒന്നാമൻ ജില്ല !

Increase Font Size Decrease Font Size Print Page
f

കൊച്ചി: സോളാർ നിലയങ്ങളുടെ പട്ടികയിൽ എറണാകുളത്തിന് ഹൈ വോൾട്ടേജ്. സംസ്ഥാനത്ത് ആകെയുള്ള 2.31 ലക്ഷം സോളാർ നിലയങ്ങളിൽ 40,435 എണ്ണവും എറണാകുളത്ത്. വീടുകൾ, കെട്ടിടങ്ങൾ, ഒഴിഞ്ഞ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ കെ.എസ്.ഇ.ബി നേരിട്ട് സോളാർ നിലയങ്ങൾ സ്ഥാപിക്കുന്ന പട്ടികയിലാണ് ജില്ല മുന്നിലെത്തിയത്. വൈദ്യുതവകുപ്പ് സർക്കാരിന് നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

30,835 നിലയങ്ങളുമായി തൃശൂരാണ് തൊട്ടുപിന്നിൽ. മൂന്നാം സ്ഥാനം തിരുവനന്തപുരത്തിനാണ്. ഇവിടെ 24,281 നിലയങ്ങളാണുള്ളത്. ആലപ്പുഴ 18,405, കൊല്ലം 17,606, കണ്ണൂർ 16,751, കോഴിക്കോട് 16,250, പാലക്കാട് 15,185, കോട്ടയം 14,129, പത്തനംതിട്ട 8,215, കാസർകോട് 6,972, ഇടുക്കി 2,466, വയനാട് 1,306 എന്നിങ്ങനെയാണ് കണക്ക്. കൂഅനർട്ട് മുഖേന സ്ഥാപിച്ച സോളാർ നിലയങ്ങളുടെ പട്ടികയിൽ എറണാകുളം അഞ്ചാം സ്ഥാനത്തുമുണ്ട്.

അന‌ർട്ട് വഴി 95 നിലയങ്ങൾ

അന‌ർട്ട് വഴി ജില്ലയിൽ 95 നിലയങ്ങൾ സ്ഥാപിച്ചു. ഇതിലൂടെ 587 കിലോവാട്ടിലധികമാണ് വൈദ്യുതി ഉത്പാദനം. തിരുവനന്തപുരം ജില്ലയിലാണ് അനർട്ട് മുഖേന കൂടുതൽ നിലയങ്ങൾ സ്ഥാപിച്ചത്. 571 പ്ലാന്റുകളാണ് തലസ്ഥാനത്ത് സ്ഥാപിച്ചത്. തൃശൂർ 159, ഇടുക്കി 103, കണ്ണൂർ 100, എറണാകുളം 95, കൊല്ലം, കാസർകോട് 53 വീതം, ആലപ്പുഴ 49, കോഴിക്കോട് 38, വയനാട് 37, കോട്ടയം 33, പത്തനംതിട്ട 23, പാലക്കാട് 18 എന്നിങ്ങനെയാണ് കണക്ക്.

അപേക്ഷകരുടെ എണ്ണത്തിൽ വർദ്ധന

കേന്ദ്ര സർക്കാരിന്റെ പി.എം.സൂര്യഘർ പദ്ധതി വഴി 3 കിലോവാട്ട് വരെയുള്ള പ്ലാന്റുകൾക്ക് 78,000 വരെ സബ്‌സിഡി ലഭ്യമായതോടെ ജില്ലയിൽ അപേക്ഷകരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായിട്ടുണ്ട്. കൂടാതെ, സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി ജില്ലയിലെ 28ലധികം സർക്കാർ സ്ഥാപനങ്ങളിൽ കൂടി സോളാർ പാനലുകൾ സ്ഥാപിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്. കൊച്ചി മെട്രോ, സി.ഐ.എ.എൽ തുടങ്ങിയ വൻകിട പദ്ധതികൾക്ക് പുറമെ ഗാർഹിക മേഖലയിലും സോളാർ സ്വീകാര്യതയിൽ ജില്ല മുന്നിലാണ്.

സംസ്ഥാനത്തെ ആകെ സോളാർ നിലയം ഃ 2.31 ലക്ഷം

എറണാകുളം ഃ 40,435

തൃശൂർ ഃ 30,835

തിരുവനന്തപുരംഃ 24,281

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY