SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

ആലുവ മണപ്പുറത്ത് നേത്രക്യാമ്പ്

Increase Font Size Decrease Font Size Print Page
asa

കൊച്ചി: ആലുവ ശിവരാത്രി മണപ്പുറത്ത് അമൃത ആശുപത്രി നേത്രരോഗ വിഭാഗവും സക്ഷമ എറണാകുളം ഘടകവും സംയുക്തമായി 'നമോനേത്ര' സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ജസ്റ്റിസ് അലക്‌സാണ്ടർ തോമസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കോർണിയ വിഭാഗം കൺസൾട്ടന്റും ക്ലിനിക്കൽ അസോസിയേറ്റ് പ്രൊഫസറുമായ ഡോ. അനിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ നേത്രപരിശോധന നടത്തി. ജസ്‌റ്റിസ് മുരളി പുരുഷോത്തമൻ, സക്ഷമ ജില്ലാ പ്രസിഡന്റ് കെ.സി.മുരളീധരൻ, വൈസ് പ്രസിഡന്റ് പി.പി.രാജേന്ദ്രൻ, ആലുവ മുനിസിപ്പാലിറ്റി കൗൺസിലർ രജനി ശ്രീകാന്ത്, സക്ഷമ സംസ്ഥാന വൈസ് പ്രസിഡന്റ് പി.സുന്ദരം, അമൃത ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേറ്റർ ജയൻ എം.ഡി തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM, AMRITA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY