SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

'കെ-ഇനം' പ്രീമിയം ഉത്പ്പന്നങ്ങൾ വിപണിയിലേക്ക്; ജില്ലാതല ഉദ്ഘാടനം നടന്നു

Increase Font Size Decrease Font Size Print Page
k-inam
കുടുംബശ്രീയുടെ കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ 'കെ-ഇനം' ജില്ലാതല ഉദ്ഘാടനത്തിൽ നിന്ന്‌

മലപ്പുറം: കുടുംബശ്രീയുടെ കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങൾ 'കെ-ഇനം' എന്ന പേരിൽ പ്രീമിയം ബ്രാന്റായി വിപണിയിലിറക്കി. പദ്ധതിയുടെ മലപ്പുറം ജില്ലാതല ഉദ്ഘാടനം പുലാമന്തോൾ എമറാൾഡ് ഹോട്ടലിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബ്ഷീറ നിർവഹിച്ചു. രാജ്യത്തെ പ്രമുഖ ഗവേഷണ സ്ഥാപനങ്ങളുടെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ചെടുത്ത 30തോളം ഉത്പന്നങ്ങളാണ് പദ്ധതിയുടെ ഭാഗമായി വിപണിയിലെത്തുന്നത്. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ബി.സുരേഷ് കുമാർ അദ്ധ്യക്ഷനായി.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY