
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഫ്ളാഗ്‌ഷിപ്പ് കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പിന്റെ മൂന്നാം ത്രൈമാസത്തിലെ സംയോജിത അറ്റാദായം 1183.59 കോടി രൂപയായി. ഇക്കാലയളവിൽ കൈകാര്യം ചെയ്യുന്ന ആകെ ആസ്തികൾ മുൻവർഷത്തേക്കാൾ 47.73 ശതമാനം ഉയർന്ന് 64,279.48 കോടി രൂപയായി. ത്രൈമാസത്തിലെ വരുമാനം 23.26 ശതമാനം വർദ്ധിച്ച് 2899.29 കോടി രൂപയായി.
കമ്പനിയുടെ ആകെ നിഷ്‌ക്രിയ ആസ്തികൾ 1.34 ശതമാനവും അറ്റ നിഷ്‌ക്രിയ ആസ്തികൾ 0.69 ശതമാനവുമാണ്.
ഉപഭോക്താക്കൾ അർപ്പിച്ചിരിക്കുന്ന വിശ്വാസമാണ് വളർച്ചയ്ക്ക് കരുത്തായതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.
സ്വർണ പണയ വായ്പകൾക്കൊപ്പം എം.എസ്.എം.ഇ, ഡിജിറ്റൽ വായ്പകളിലും സാന്നിദ്ധ്യം ശക്തമാക്കുകയാണെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ ഷാജി വർഗീസ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
