
കൊച്ചി: ജനുവരിയിൽ ഇന്ത്യയിലേക്കുള്ള സ്വർണ ഇറക്കുമതി 1,207 കോടി ഡോളറായി കുതിച്ചുയർന്നു. ഡിസംബറിൽ സ്വർണ ഇറക്കുമതി 413 കോടി ഡോളറായിരുന്നു. സ്വർണം ഭൗതികമായി നിർബന്ധമായി സൂക്ഷിക്കേണ്ട ഗോൾഡ് എക്‌സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേക്കുള്ള നിക്ഷേപ ഒഴുക്ക് രണ്ടിരട്ടിയിലധികം ഉയർന്ന് 24,040 കോടി രൂപയിലേക്ക്(265 കോടി ഡോളർ) ഉയർന്നതാണ് ഇറക്കുമതി കൂടാൻ കാരണം. വെള്ളിയുടെ ഇറക്കുമതി ഏപ്രിൽ മുതൽ ജനുവരി വരെയുള്ള കാലയളവിൽ 129 ശതമാനം ഉയർന്ന് 770 കോടി ഡോളറായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
