SignIn
Kerala Kaumudi Online
Wednesday, 22 April 2026 1.11 AM IST

ടാൽറോപ് ഖത്തറിലുമെത്തുന്നു

Increase Font Size Decrease Font Size Print Page
qatar-office-talrop

ടാൽറോപിന്റെ ഓഫീസ് ദോഹയിൽ
ദോഹ: ഖത്തറിലെ ആഗോള മലയാളി സമൂഹത്തെ ലോകരാജ്യങ്ങളുമായി ബന്ധിപ്പിക്കുന്ന ടാൽറോപിന്റെ ജി.സി.സിയിലെ രണ്ടാമത്തെ ഓഫീസ് ദോഹ വെസ്റ്റ് ബേ അൽജസീറ ടവറിൽ പ്രവർത്തനമാരംഭിച്ചു.
ടാൽറോപിന്റെ വിവിധ സംരംഭങ്ങളെയും ഇക്കോസിസ്റ്റത്തെയും 193 രാജ്യങ്ങളുമായി കണക്ട് ചെയ്യുന്നതിനോടൊപ്പം വ്യവസായ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി സ്റ്റാർട്ടപ്പുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രധാന ഹബ്ബായി ഖത്തർ മാറും.
ഗൂഗിളും മൈക്രോസോഫ്റ്റും ആപ്പിളും ആമസോണും പോലുള്ള ആഗോള കമ്പനികളെ കേരളത്തിൽ വികസിപ്പിക്കാനുള്ള എക്കോസിസ്റ്റം ഒരുക്കുകയാണ് ടാൽറോപ്. ഇതിനായി വിവിധ പദ്ധതികൾ നടപ്പിലാക്കുന്നു.
193 രാജ്യങ്ങളിലേക്ക് ടാൽറോപിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഖത്തറിൽ ഇന്റർനാഷണൽ ഓഫീസ് തുടങ്ങിയത്. ദുബായിയിൽ ആരംഭിച്ച ഇന്റർനാഷണൽ ഓഫീസിലൂടെയാണ് ജി.സി.സിയിലെ ടാൽറോപ് പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്ക് ജി.സി.സി രാജ്യങ്ങളിൽ വളർച്ച സുഗമമാക്കുന്നതിനൊപ്പം നിക്ഷേപ സാദ്ധ്യതകളും വ്യവസായ സൗഹൃദ അന്തരീക്ഷവും ഒരുക്കാനും ഖത്തർ ഓഫീസ് മുഖ്യ പങ്ക് വഹിക്കും.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.