കുറ്റ്യാടി: മലയോര മേഖലയിൽ വന്യമൃഗശല്യം വർദ്ധിക്കുമ്പോൾ വനം വകുപ്പും സർക്കാറും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് നാദാപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുറ്റ്യാടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസിലേക്ക് നടത്തിയ ലോംഗ് മാർച്ച് ആർ.ഷഹിൻ ഫ്ളാഗ് ഒഫ് ചെയ്തു. ധർണ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം ചെയ്തു. അനസ് നങ്ങാണ്ടി അദ്ധ്യക്ഷത വഹിച്ചു. അർജുനൻ കായക്കൊടി, കെ.ടി ജയിംസ്, ശ്രീജേഷ് ഊരത്ത്, ജമാൽ കോരണ്ടോട്, അഖില മര്യാട്ട്, പി സാജിദ്, ജംഷി അടുക്കത്ത്, ഷിജിലാൽ,ആകാശ് ചീത്ത പാട്, കെ.പി സിദ്ധാർത്ഥ് തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
