SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

സർവ്വകലാശാല ബഡ്ജറ്റ്

Increase Font Size Decrease Font Size Print Page
sarva

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽ മാറുന്ന കാലഘട്ടത്തിന് അനുയോജ്യമാകുന്ന ബഡ്ജറ്റ് നിർദ്ദേശങ്ങൾ പ്രഖ്യാപിച്ചു. ന്യൂജൻ കോഴ്സുകൾ, വിവിധ വിദേശഭാഷകളിൽ പ്രാവീണ്യം നേടുന്നതിനുള്ള കോഴ്സുകൾ ആരംഭിക്കും. സർവ്വകലാശാലയിൽ ഗ്രീൻ ഓഡിറ്റ് ടീം സജ്ജമാക്കും. സംസ്കൃത സർവ്വകലാശാലയെ സംസ്ഥാനത്തെ പ്രഥമ കാർബൺ ന്യൂട്രൽ സർവ്വകലാശാലയാക്കുന്നതിനുള്ള പദ്ധതികളാവിഷ്കരിച്ച് നടപ്പിലാക്കും. 165.85 കോടി രൂപ വരവും 177.19 കോടി രൂപ ചെലവുമുളള 11.34 കോടി രൂപയുടെ കമ്മി പ്രതീക്ഷിക്കുന്ന ബഡ്ജറ്റാണ് അവതരിപ്പിച്ചത്. പ്രൊഫ. കെ.കെ. ഗീതാകുമാരി (വൈസ് ചാൻസലർ ),​ അഡ്വ. കെ. പ്രേംകുമാർ (കൺവീന‍ർ, ഫിനാൻസ് കമ്മിറ്റി), സിൻഡിക്കേറ്റ് അംഗം ഡോ. മോത്തി ജോർജ് (രജിസ്ട്രാർ ),​ ആർ. അജിത് (സിൻഡിക്കേറ്റ് അംഗം) എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY