SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

പ്രിന്റ് ആൻഡ് ബിയോണ്ട് 28ന്

Increase Font Size Decrease Font Size Print Page
print

കൊച്ചി: കേരള മാസ്റ്റർ പ്രിന്റേഴ്‌സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന പ്രിന്റ് ആൻഡ് ബിയോണ്ട് സെമിനാർ 28ന് റാഡിസൺ ബ്ലൂ ഹോട്ടലിൽ നടക്കും. 'ആഗോളവത്ക്കരിക്കപ്പെട്ട ലോകത്ത് പ്രിന്റിന്റെ അതിജീവനം' എന്നാണ് പ്രമേയം. സംസ്ഥാന പ്രസിഡന്റ് ലൂയിസ് ഫ്രാൻസിസിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം ഓൾ ഇന്ത്യ ഫെഡറേഷൻ ഒഫ് മാസ്റ്റർ പ്രിന്റേഴ്‌സ് പ്രസിഡന്റ് സി. രവീന്ദർ റെഢി ഉദ്ഘാടനം ചെയ്യും. സെമിനാർ ചെയർമാൻ രാജു എൻ. കുട്ടി ആമുഖപ്രസംഗം നടത്തും. പാക്കേജിംഗ് ആൻഡ് ബൈൻഡ് വെൽ മാനേജിംഗ് ഡയറക്ടർ സജിത്ത് പള്ളിപ്പുറം, കാംബെ ഫുഡ് സർവീസ് പാക്കേജിംഗ് എം.ഡി. പുൽകിറ്റ് ഛപാരിയ, ഹോളോസേഫ് സെക്യൂരിറ്റി ലേബൽസ് ഡയറക്ടർ പ്രീതി മിശ്ര എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.

TAGS: LOCAL NEWS, ERNAKULAM, KMPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY