SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

ടെക്നിക്കൽ ഹൈസ്‌കൂൾ വാർഷികവും യാത്രയയപ്പും

Increase Font Size Decrease Font Size Print Page
tech
നെരുവമ്പ്രം ഗവ. ടെക്നിക്കൽ ഹൈസ്‌കൂളിൽ നിന്ന് വിരമിച്ച സൂപ്രണ്ട് കെ. പ്രദീപിന് എം.വിജിൻ എം.എൽ.എ ഉപഹാരം നൽകുന്നു.

കണ്ണൂർ: നെരുവമ്പ്രം ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്‌കൂൾ വാർഷികാഘോഷവും സ്‌കൂൾ സൂപ്രണ്ട് കെ. പ്രദീപിനുള്ള യാത്രയയപ്പും നടന്നു. എം. വിജിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഏഷ്യൻ മാസ്റ്റേഴ്സ് മീറ്റിൽ 400 മീറ്റർ ഹാർഡിൽസ് വെള്ളിമെഡൽ നേടിയ അദ്ധ്യാപകൻ കെ.കെ മാത്യു,​ സംസ്ഥാന ടെക്നിക്കൽ കലാ-കായിക, ശാസ്ത്രമേളകളിൽ വിജയികളായ കുട്ടികൾ എന്നിവരെ അനുമോദിച്ചു. ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എൻ ഗീത അദ്ധ്യക്ഷത വഹിച്ചു. കെ. ഷിജി, ഇ. സുരേഷ് ബാബു,​ കെ.വി വിനോദ് കുമാർ,​ ജയ്സൺ ഡി. ജോസഫ്, കെ.വി സുരേഷ് കുമാർ, എ.വി വത്സല, കെ.വി അശോക് കുമാർ, കെ.വി കിരൺകുമാർ, വിപി. താജുന്നീസ, പി. സവിത, എൻ. താജുദ്ദീൻ എന്നിവർ പ്രസംഗിച്ചു. പി. സുധീർ സ്വാഗതവും എൻ. ശ്യാംകുമാർ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR, SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY