കോട്ടക്കൽ: കോട്ടക്കൽ ഫാറൂക്ക് എച്ച്.എസ്.എസിൽ ഇന്ന് റോബോട്ടിക്സ് എക്സ്‌പോ സംഘടിപ്പിച്ചു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ അവബോധവും സാങ്കേതിക വിദ്യകളോടുള്ള താല്പര്യവും വർദ്ധിപ്പിക്കുന്നതിനായി സംഘടിപ്പിച്ച പരിപാടിക്ക് ടെക് അസിസ്റ്റ നേതൃത്വം നൽകി. എക്സ്‌പോയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ വിവിധ റോബോട്ടിക്സ് പ്രോജക്ടുകൾ പ്രദർശിപ്പിച്ചു. ഫാറൂക്ക് എഡ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്റ് പി. ഉസ്മാൻ കുട്ടി ഉദ്ഘാടനം ചെയ്തു. മാനേജ്‌മെന്റ് പ്രതിനിധികളായ ടി.കുഞ്ഞു , എം. അബ്ദുൾ കരീം, ടി. മർക്കാർ കുട്ടി ഹാജി, ഹനീഫ തൈക്കാടൻ, കെ.മൊയ്തീൻ, സതീഷ് കുമാർ, കെ.സി അബ്ദുൽ സലാം, സൗമ്യ ശാന്ത്(ഐ.ടി. കോർഡിനേറ്റർ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
