SignIn
Kerala Kaumudi Online
Thursday, 19 February 2026 5.02 AM IST

ശമ്പള പരിഷ്‌കരണ നടപടികൾ വേഗത്തിലാക്കുക  ജോയിന്റ് കൗൺസിൽ

Increase Font Size Decrease Font Size Print Page
a
A

പൊന്നാനി :ശമ്പള പരിഷ്‌കരണ നടപടികൾ വേഗത്തിലാക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പൂർണമായും പിൻവലിച്ചു സ്റ്റാറ്റട്ടറി പെൻഷൻ അനുവദിക്കണമെന്നും ജോയിന്റ് കൗൺസിൽ പൊന്നാനി മേഖല സമ്മേളനംആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് പി.ജി.സിനീഷ് അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി സിനീഷ് പി.ജി (പ്രസിഡന്റ്), രതീഷ് വി (സെക്രട്ടറി), അബ്ദുൽ ബഷീർ സിപി ( ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. മേഖലാ വനിതാ കമ്മിറ്റി ഭാരവാഹികളായി സിജിന വി പി (പ്രസിഡണ്ട്), ഫെമിന എം.കെ (സെക്രട്ടറി) എന്നിവരെയും സമ്മേളനം തെരഞ്ഞെടുത്തു

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY