SignIn
Kerala Kaumudi Online
Thursday, 19 February 2026 5.03 AM IST

കാഞ്ഞങ്ങാട് സ്ക്കൂളിന് നന്മമരം പുരസ്കാരം

Increase Font Size Decrease Font Size Print Page
puraskara
നന്മമരം പുരസ്കാരം

കാഞ്ഞങ്ങാട്: പ്രമുഖ പരിസ്ഥിതി സംരക്ഷണ സംഘടനയായ നന്മമരം ഗ്ലോബൽ ഫൗണ്ടേഷന്റെ മികച്ച പരിസ്ഥിതി പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന തല അവാർഡ് ജി.വി.എച്ച്.എസ് കാഞ്ഞങ്ങാട് സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം യൂണിറ്റിന്. വിഷരഹിത കറിവേപ്പില ഗ്രാമം, തുടർച്ചയായ ജലസംരക്ഷണ പ്രവർത്തനങ്ങൾ, പ്ലാസ്റ്റിക്കിനെതിരെയുള്ള ഷോർട്ട് ഫിലിം, ക്ലീൻ പുഞ്ചാവി ഉൾപ്പെടെയുള്ള പദ്ധതികളാണ് സ്കൂളിനെ പുരസ്കാരത്തിന് അർഹമാക്കിയത്. പ്രിൻസിപ്പാൾ പി.എസ് അരുണിന്റെ നേതൃത്വത്തിലാണ് പദ്ധതികൾ. ആലപ്പുഴ റോട്ടറി ഹാളിൽ നന്മമരം ഗ്ലോബൽ ഫൗണ്ടേഷൻ ട്രസ്റ്റിന്റെ സ്ഥാപകൻ ഡോ. സൈജു ഖാലിദ്, ഷാജഹാൻ രാജധാനി, ഡോ. എ.പി മുഹമ്മദ് തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിൽ എൻ.എസ്.എസ് ക്ലസ്റ്റർ കോ-കോർഡിനേറ്റർ സമീർ സിദ്ധിഖി, പ്രോഗ്രാം ഓഫീസർ ആർ. മഞ്ജു എന്നിവർ ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. പത്മകുമാറിൽ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

TAGS: LOCAL NEWS, KASARGOD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY