
തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം യു.എ.ഇയുടെ എട്ട് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 16-ാമത് യു.എ.ഇ ശിവഗിരി തീർത്ഥാടനം അജ്മാൻ കൾച്ചറൽ സെന്ററിൽ നടന്നു. രാവിലെ ഗണപതി ഹോമത്തോടെയാണ് തീർത്ഥാടന പരിപാടികൾക്ക് തുടക്കമായത്. സംഘാടക സമിതി ജനറൽ കൺവീനർ സിജു മംഗലശ്ശേരിയുടെ ആമുഖ പ്രസംഗത്തോടെ തീർത്ഥാടന സമ്മേളനം ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു. സ്വാമി ശിവ സ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി.
പത്മഭൂഷൻ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യു.എ.ഇ യോഗം പ്രവർത്തകർ ആദരമർപ്പിച്ചു. ഒരു വർഷം നീണ്ടു നില്ക്കുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കം കുറിച്ചു. നിർദ്ധനരായ കുടുംബങ്ങൾക്ക് കേരളത്തിൽ വീട് വച്ചുനല്ക്കുവാനുള്ള പദ്ധതിയുടെ ആദ്യ ഗഡു ദുബായ് യൂണിയൻ ഡയറക്ടർ ബോർഡ് അംഗം നിസാൻ ശശിധരൻ, അഡ്വ.സിനിൽ മുണ്ടപ്പള്ളിക്ക് കൈമാറി.
സംഘാടക സമിതി ചെയർമാൻ ബി.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ഇന്ത്യൻ കൗൺസിലേറ്റിലെ ലേബർ കമ്യൂണിറ്റി വെൽഫയർ കൗൺസിൽ പബിത്ര മജുംദാർ മുഖ്യ പ്രഭാഷണം നടത്തി. ഷാർജ ആഭ്യന്തര മന്ത്രാലയം പ്രതിനിധി ഒബൈദ് അൽ ഷംസി, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, സെക്രട്ടറി പ്രകാശ്, ഐ പി എഫ് വൈസ് പ്രസിഡന്റ് ശില്പ നായർ, സാമൂഹ്യ പ്രവർത്തകനും യു.എ.ഇയിലെ പ്രമുഖ നിയമ സ്ഥാപനത്തിന്റെ സി.ഇ.ഒയുമായ സലാം പാപ്പിനിശ്ശേരി, സംഘാടക സമിതി വൈസ് ചെയർമാൻ സാജൻ സത്യ, ട്രഷറർ ജെ.ആർ.സി ബാബു തുടങ്ങിയവർ സംസാരിച്ചു. കേന്ദ്ര സർക്കാർ, യു.എ.ഇയുടെ ഇന്റർനാഷണൽ ട്രേഡ് ചാൻസിലറായി നിയമിച്ച ബി.ജയപ്രകാശിനെ കീർത്തി ഫലകം നല്കി ആദരിച്ചു.
എസ്.എൻ.ഡി.പി യോഗം ഏർപ്പെടുത്തിയ വ്യവസായ ശ്രേഷ്ഠ പുരസ്‌ക്കാരം അബുദാബിയിലെ അൽ സാബി ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ വിജയകുമാറിനും ആതുര സേവനത്തിനുള്ള പുരസ്‌കാരം ഡോക്ടർ.സായ് ഗണേശിനും ശ്രേഷ്ഠ പുരസക്കാരങ്ങൾ ജെ.ആർ.സി ബാബു, (അൽ ജാസ ഗ്രൂപ്പ്)അനിൽകുമാർ, ( ആക്കുറേറ്റ് ഗ്രൂപ്പ്) സുരജ് (അഹല്യ ഹോസ്പിറ്റൽ) മിഥുൻ (മിഥുൻ മണി മാർക്കറ്റ് ) പ്രദീപ് (ജിയോ കെം) സലാം പാപ്പിനിശ്ശേരി (യാബ് ലീഗൽ സർവ്വീസ് ) നസീർ വെളിയിൽ (ബോർഗ് റോൾസ് വാർണർ എന്നിവർക്കു സമ്മാനിച്ചു. മുൻ ഐ.എസ്.ആർ.ഓ ചെയർമാൻ സോമനാഥ്, സാറ്റലൈറ്റ് ടെക്‌നോളജിയെ സംബന്ധിച്ച് ഓൺലൈൻ പ്രഭാഷണം നടത്തി.
സംഘാടക സമിതി സെക്രട്ടറി ശ്രീധരൻ പ്രസാദ് സ്വാഗതവും വൈസ് ചെയർമാൻ സുരേഷ് തിരുകുളം നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |