
ചവറ: ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണ് ചികിത്സയിലായിരുന്ന കെ.എം.എം.എൽ കമ്പനിയിലെ കരാർ തൊഴിലാളിയും സി.പി.എം ചവറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവുമായിരുന്ന ചവറ മുകുന്ദപുരം ചെപ്പള്ളി കിഴക്കതിൽ റിയാദ് (39) അന്തരിച്ചു. 13 ന് ജോലിക്കിടെ കുഴഞ്ഞുവീണ റിയാദിനെ സഹപ്രവർത്തകർ കമ്പനി ഡിസ്പെൻസറിയിലും തുടർന്ന് തിരുവനന്തപുരം മെഡി. ആശുപത്രിയിലും എത്തിച്ചെങ്കിലും ഇന്നലെ ഉച്ചയ്ക്ക് 1.20 ന് മരിച്ചു. മൃതദേഹം ചവറ ശ്രീകുമാർ മന്ദിരത്തിലും വീട്ടിലും പൊതുദർശനത്തിനു വച്ച ശേഷം കൊട്ടുകാട് ജുമാമസ്ജിദിൽ കബറടക്കി. മന്ത്രി കെ.എൻ. ബാലഗോപാൽ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം, മത്സ്യഫെഡ് ചെയർമാൻ ടി മനോഹരൻ, മുൻ മന്ത്രി ഷിബു ബേബി ജോൺ, ജില്ലാ പഞ്ചായത്ത് അംഗം ആർ അരുൺരാജ് തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. ഭാര്യ: റജീന. മക്കൾ:അഫ്സൽ, അമീൻ, ആലിമ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
