നടുവണ്ണൂർ: യുവകലാസാഹിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കിത്താബ് ഫെസ്റ്റിൻ്റെ ഭാഗമായി നടുവണ്ണൂരിൽ സംഘടിപ്പിച്ച എഴുത്തുകാരുടെ സംഗമം എഴുത്തുകാരനായ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു.
രാജൻ നരയംകുളം അദ്ധ്യക്ഷത വഹിച്ചു. യുവകല സാഹിതി സംസ്ഥാന ട്രഷറർ അഷ്റഫ് കുരുവട്ടൂർ, പൃഥ്വീരാജ് മൊടക്കല്ലൂർ, ലീനാ കുമാരി, മജീദ് ശിവപുരം എന്നിവർ പ്രസംഗിച്ചു. ഷാർജാ പുസ്തകോത്സവത്തിൽ കവിത അവതരിപ്പിച്ച ഏറ്റവും പ്രായം കുറഞ്ഞ ആരോമൽ, രാധാ പുതിയേടത്ത്, മാലതി ചിത്തിര, പ്രദീപ് ഇന്ദുലേഖ, യൂസഫ് നടുവണ്ണൂർ, സുധൻ നൻമണ്ട, നിഖിലേഷ് നടുവണ്ണൂർ, ദേവദാസ് നന്മണ്ട, രഞ്ജിത്ത് നടവയൽ, വിജയൻ കണ്ണാടിപ്പൊയിൽ തുടങ്ങിയവർ കവിതകളും കഥകളും അവതരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
