SignIn
Kerala Kaumudi Online
Friday, 20 February 2026 1.20 AM IST

കിംസ്‌ഹെൽത്ത് ക്യാൻസർ പ്രതിരോധ ക്യാമ്പയിൻ: ചിന്മയ വിദ്യാലയ കാട്ടാക്കടയ്ക്ക് ഒന്നാം സ്ഥാനം

Increase Font Size Decrease Font Size Print Page
kims-health
kims health

തിരുവനന്തപുരം: ക്യാൻസർ പ്രതിരോധത്തിൽ പുതിയ തലമുറയുടെ ആശയങ്ങൾ അടുത്തറിയുന്നതിനായി ' ഫൈറ്റ് എഗൈൻസ്റ് ക്യാൻസർ ടുഗെതർ' (ഫാക്ട്) എന്ന പേരിൽ കിംസ്‌ഹെൽത്ത് സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ (സിഎസ്ആർ) ഭാഗമായി സംഘടിപ്പിച്ച ക്യാൻസർ പ്രതിരോധ ക്യാമ്പയിനിൽ നവീന ആശയങ്ങളുമായി സ്‌കൂൾ വിദ്യാർത്ഥികൾ. ഒരു മാസത്തോളം നീണ്ട ക്യാമ്പയിനിൽ ക്യാൻസർ അവബോധം, പ്രതിരോധം നേരത്തെയുള്ള നിർണ്ണയം എന്നീ വിഷയങ്ങളിൽ തിരുവനന്തപുരം ജില്ലയിലെ 19 സ്‌കൂളുകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് പ്രൊജക്ടുകൾ അവതരിപ്പിച്ചത്.

മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ കാട്ടാക്കട ചിന്മയ വിദ്യാലയ ഹയർ സെക്കൻഡറി സ്‌കൂൾ ഒരു ലക്ഷം രൂപയും എവറോളിംഗ് ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സ്ഥാനം നേടിയ നാലാഞ്ചിറ സർവോദയ വിദ്യാലയ 50,000 രൂപയും, മൂന്നാം സ്ഥാനം നേടിയ കല്ലയം ലെക്കോൾ ചെമ്പക സിറീൻ വാലി 25,000 രൂപയും സമ്മാനമായി നേടി. പങ്കെടുത്ത മറ്റ് സ്‌കൂളുകൾക്ക് 5,000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിച്ചു. തിരുവനന്തപുരം കിംസ്‌ഹെൽത്തിൽ നടന്ന ചടങ്ങിൽ കിംസ്‌ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള സമ്മാനദാനം നിർവഹിച്ചു.

ക്യാൻസറിനെതിരെ സമൂഹത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി വിദ്യാർത്ഥികൾ തെരുവ് നാടകങ്ങൾ അവതരിപ്പിച്ചു. അതോടൊപ്പം, ക്യാൻസർ രോഗികൾക്ക് കിംസ്‌ഹെൽത്തിന്റെ സഹായം വേഗത്തിൽ ലഭ്യമാക്കുന്നതിനായി 'കെയർ കണക്ട്' എന്നൊരു മൊബൈൽ ആപ്പും വിദ്യാർത്ഥികൾ വികസിപ്പിച്ചു. ഒറ്റതവണ ടാപ്പ് ചെയ്യുന്നതിലൂടെ സഹായമെത്തിക്കാൻ ഈ ആപ്പ് ഉപകരിക്കും.

ക്യാൻസറിനെതിരെയുള്ള പോരാട്ടം തുടങ്ങേണ്ടത് ആശുപത്രികളിലല്ല, മറിച്ച് ക്ലാസ് മുറികളിലും, നമ്മുടെ തീരുമാനങ്ങളിലും, ദോഷകരമായവ ഉപേക്ഷിച്ച് ആരോഗ്യം തിരഞ്ഞെടുക്കുന്ന യുവമനസ്സുകളിലുമാണ് എന്ന് ഡോ. എം.ഐ സഹദുള്ള പറഞ്ഞു. കിംസ്‌ ഹെൽത്ത് ക്യാൻസർ സെന്റർ ആൻഡ് സി.എസ്.ആർ സി.ഇ.ഒ രശ്മി അയിഷ, എമർജൻസി മെഡിസിൻ, ഫാമിലി മെഡിസിൻ ആൻഡ് ഫാർമസി സർവീസസ് ഡയറക്ടർ ഡോ. പി.എം സുഹറ, ഇന്റേണൽ മെഡിസിൻ വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ഗോപിനാഥ മേനോൻ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

TAGS: LOCAL NEWS, THIRUVANANTHAPURAM, KIMSHEALTH, CANCER CAMPAIGN, CHINMAYA SCHOOL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.