SignIn
Kerala Kaumudi Online
Friday, 20 February 2026 3.19 AM IST

'സഹപാഠിയ്ക്കൊരു വീട്' താക്കോൽ കൈമാറി

Increase Font Size Decrease Font Size Print Page
photo-
ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ ആവിഷ്കരിച്ച 'സഹപാഠിയ്ക്കൊരു വീടൊരുക്കാം' പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ മൂന്നാമത്തെ വീടിന്റെ താക്കോൽ കൈമാറ്റം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിക്കുന്നു

ഓച്ചിറ: ക്ലാപ്പന ഷൺമുഖവിലാസം ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വിദ്യാർത്ഥികൾ ആവിഷ്കരിച്ച 'സഹപാഠിയ്ക്കൊരു വീടൊരുക്കാം' പദ്ധതി പ്രകാരം നിർമ്മാണം പൂർത്തിയാക്കിയ മൂന്നാമത്തെ വീടിന്റെ താക്കോൽദാനം സ്കൂളിൽ നടന്ന സമ്മേളനത്തിൽ വച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. സ്കൂൾ മാനേജർ എസ്. ജയചന്ദ്രൻ അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. നാഷണൽ സർവീസ് സ്കീം സംസ്ഥാന കോ-ഓഡിനേറ്റർ ഡോ.ഷാജിദ സന്ദേശം നൽകി. എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ആർ.സിന്ധു റിപ്പോർട്ട് അവതരിപ്പിച്ചു. ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകല, ജില്ലാപഞ്ചായത്ത് അംഗം വരുൺ ആലപ്പാട്, ബ്ലോക്ക് പഞ്ചായത്ത് അംഗം സുബിൻഷാ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. അഭിലാഷ്, ടി.എൻ. വിജയകൃഷ്ണൻ ഡി.അജി,ഹെഡ്മാസ്റ്റർ സജികുമാർ, പി.ടി.എ പ്രസിഡന്റ് എബിമോൻ, മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ക്ലാപ്പന ഷിബു, എൻ. എസ്.എസ് ക്ലസ്റ്റർ കൺവീനർമാരായ പി. ആർ. ഷീബ, എസ്.പ്രദീപ്, ആർ. രതീഷ്, ബിന്ദു പി.എം. എന്നിവർ സംസാരിച്ചു. സ്കൂൾ പ്രിൻസിപ്പൽ എസ്.ഷീജ സ്വാഗതവും വി.വിജു നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.