കൊച്ചി: മത്സ്യക്കൃഷിയിലെ ജലഗുണനിലവാരവും മത്സ്യരോഗങ്ങളും മുൻകൂട്ടി തിരിച്ചറിയാനും പരിഹാരം നിർദ്ദേശിക്കാനും സജ്ജമാക്കിയ തേവര അക്വാട്ടിക് ആനിമൽ ഹെൽത്ത് സെന്റർ ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ജലത്തിലെ വിഷാംശങ്ങൾ പരിശോധിക്കാനും വ്യവസായ മാലിന്യങ്ങൾ, രാസവസ്തുക്കളുടെ ചോർച്ച, ഓക്‌സിജന്റെ കുറവ് എന്നിവ വെള്ളം, മണ്ണ്, മത്സ്യ സാമ്പിളുകൾ തുടങ്ങിയവ പരിശോധിച്ച് വേഗത്തിൽ കണ്ടെത്താനും സൗകര്യമുണ്ട്. കീടനാശിനികളുടെയും ആന്റിബയോട്ടിക്കുകളുടെയും സാന്നിദ്ധ്യവും പരിശോധിക്കും. ടി.ജെ. വിനോദ് എം.എൽ.എ, മേയർ വി.കെ. മിനിമോൾ, സിഫ്‌റ്റ് ഡയറക്ടർ ഡോ. ജോർജ് നൈനാൻ, അഡാക് മാനേജിംഗ് ഡയറക്ടർ ബി. ഇഗ്‌നേഷ്യസ് മൺഡ്രോ, കോർപ്പറേഷൻ കൗൺസിലർ കെ.എസ്. ഫ്രാൻസിസ് തുടങ്ങിയർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.