SignIn
Kerala Kaumudi Online
Friday, 20 February 2026 5.24 AM IST

പരിയാനമ്പറ്റ പൂരം വർണ്ണാഭമായി

Increase Font Size Decrease Font Size Print Page
pooram

ശ്രീകൃഷ്ണപുരം: കാട്ടുകുളം പരിയാനമ്പറ്റ പൂരം വർണ്ണാഭമായി ആഘോഷിച്ചു. ക്ഷേത്രത്തിൽ വിശേഷാൽ പൂജകൾക്ക് പുറമെ രാവിലെ സോപാന സംഗീതം, കാട്ടുകുളം വേണുവും പാർട്ടിയും നയിച്ച പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ കാഴ്ചശീവേലി, പാഠകം എന്നിവ നടന്നു. വൈകീട്ട് 5 ന് വടക്ക്, കിഴക്ക്, പടിഞ്ഞാറൻ വേലകളുടെ വരവും വിവിധ ദേശങ്ങളിൽ നിന്നുള്ള കുതിര, കാള, തേര് കളി, അയ്യൻകുളങ്ങര ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട വടക്കൻ പൂരം ശുകപുരം ദിലീപും സംഘത്തിന്റെ പാണ്ടി മേളത്തിന്റെ അകമ്പടിയോടെ ഗുരുവായൂർ ഇന്ദ്രസൻ തിടമ്പേറ്റി കൊണ്ട് അഞ്ച് ഗജവീരന്മാരുടെ അകമ്പടിയോടെയും, കാട്ടുകുളം ശിവ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട കിഴക്കൻ പൂരം അത്താലൂർ ശിവന്റെ പ്രമാണത്തിൽ ഗജവീരൻ തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റികൊണ്ട് ഏഴ് ആനകളുടെ അകമ്പടി സേവിച്ചു. അടക്കാപുത്തൂർ ധന്വന്തരി ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ട പടിഞ്ഞാറൻ പൂരം കല്ലൂർ ഉണ്ണികൃഷ്ണ മാരാരുടെ പ്രമാണത്തിൽ വാദ്യ വിസ്മയവുമായി പുതുപ്പള്ളി കേശവൻ തിടമ്പേറ്റികൊണ്ട് ഏഴാനകളുമായി ക്ഷേത്ര മുറ്റത്തേക്ക് എത്തി ചേർന്ന് വാദ്യ താള മേളങ്ങളുടെ അകമ്പടിയോടെ അണിനിരന്നു പകൽ പൂരം നടന്നു. കളം പാട്ട്, തായമ്പക, പടിഞ്ഞാറൻ പൂരകമ്മിറ്റി ഒരുക്കിയ രാത്രിപൂരം, ദേവി ചണ്ഡിക ബാലെ എന്നിവ നടന്നു. ഇന്ന് പൂരം കൊടിയിറങ്ങും. രാവിലെ 8 ന് പ്രസാദ കഞ്ഞി വിതരണം, ആറാട്ട് എഴുന്നെള്ളിപ്പ്, അരിയേറ് എന്നിവ ഉണ്ടാകും.

TAGS: LOCAL NEWS, PALAKKAD, PURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.