SignIn
Kerala Kaumudi Online
Friday, 20 February 2026 4.19 AM IST

ശസ്ത്രക്രിയ മുടങ്ങി: ഡോക്ടർമാർക്ക് ഡയസ് നോൺ

Increase Font Size Decrease Font Size Print Page
op

തിരുവനന്തപുരം: ഡോക്ടർമാർ സമരം കടുപ്പിച്ചതോടെ പാവപ്പെട്ടവരുടെ ആശ്രയമായ സർക്കാർ മെഡിക്കൽ കോളേജുകളുടെ പ്രവർത്തനം അവതാളത്തിൽ. ഡയസ്നോൺ പ്രഖ്യാപിച്ച് സമരത്തെ നേരിടാൻ സർക്കാർ തീരുമാനിച്ചു. എല്ലാ മെഡിക്കൽ കോളേജുകളിലെയും ഹാജർ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ ഖോബ്രഗഡേ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ. വിശ്വനാഥന് നിർദ്ദേശം നൽകി. പഞ്ച് ചെയ്ത ശേഷം ഡോക്ടർമാർ സമരത്തിന് പോകുന്നുവെന്ന പരാതികൾ പരിശോധിക്കണമെന്നും നിർദ്ദേശമുണ്ട്. ഇതോടെ ഡോക്ടർമാരും സർക്കാരും തമ്മിൽ തുറന്ന പോരിന് കളമൊരുങ്ങി.

ശസ്ത്രക്രിയകൾ മുടങ്ങിയത് രോഗികളുടെ ജീവനുതന്നെ ഭീഷണിയായി. ദിനംപ്രതി ഏറ്റവും കൂടുതൽ ശസ്ത്രക്രിയകൾ നടക്കുന്ന തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അതിന്റെ പകുതിപോലും ചെയ്യാനായില്ല. അടിയന്തര ശസ്ത്രക്രിയകൾ നടത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും അതിലും കുറവുണ്ടായി. പി.ജി വിദ്യാർത്ഥികളായ ഡോക്ടർമാരാണ് രോഗികളെ പരിശോധിക്കുന്നത്. ഇത് പറ്റില്ലെന്നും തങ്ങളും സമരത്തിന് ഇറങ്ങുമെന്നും അവർ ആരോഗ്യവകുപ്പിനെ അറിയിച്ചിട്ടുണ്ട്.

TAGS: OP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.