
തൊടുപുഴ: വലയിൽ കുടുങ്ങിയ ദേശാടനപ്പക്ഷിയെ തൊടുപുഴ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ തൊടുപുഴയാറിലായിരുന്നു സംഭവം. പൊലീസ് സ്റ്റേഷന് സമീപം പുഴയ്ക്ക് നടുവിലെ തുരുത്തിൽ കൊക്ക് വിഭാഗത്തിൽപ്പെട്ട ചായമുണ്ടി എന്ന ദേശാടനപ്പക്ഷി കുടുങ്ങിയത്. തുരുത്തിൽ ഇര തേടുന്നതിനിടയിൽ വലയിൽ കുരുങ്ങുകയായിരുന്നു. സംഭവമറിഞ്ഞ ഫയർഫോഴ്സ് അംഗങ്ങൾ പുഴയിലിറങ്ങി പക്ഷിയെ രക്ഷപ്പെടുത്തി തുറന്ന് വിട്ടു. സേനാംഗങ്ങളായ ജയിംസ് പുന്നൻ, എഫ്.എസ് ഫ്രിജിൻ, സണ്ണി ജോസഫ്, ടി.കെ മുസ്തഫ എന്നിവർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.