
കൊല്ലം: പുത്തൂർ പവിത്രേശ്വരത്ത് നടുറോഡിൽ സ്ത്രീകളുടെ കൂട്ടത്തല്ല്. ഒരാഴ്ച പിന്നിട്ടപ്പോൾ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായി. പവിത്രേശ്വരം മലനട ക്ഷേത്രത്തിലെ ഉച്ചാര മഹോത്സവ ദിനമായ 11ന് വൈകിട്ടാണ് സംഭവം. കളത്തട്ട് ജംഗ്ഷനിൽ വില്ലേജ് ഓഫീസിന്റെ എതിർവശത്തായി സ്ത്രീകൾ തമ്മിലടിക്കുകയായിരുന്നു. ഹെൽമറ്റ് വച്ച് ഒരു സ്ത്രീയുടെ തലയ്ക്കടിച്ചതോടെയാണ് നാട്ടുകാർ ഇടപെട്ടത്. ഒരേപോലെ വസ്ത്രം ധരിച്ച രണ്ട് സ്ത്രീകളും അവർക്കൊപ്പമുള്ളവരും ചേർന്ന് മറ്റൊരു സ്ത്രീയെ അടിക്കുകയും അത് തടയാൻ ശ്രമിച്ചവരുമായി കൂട്ടത്തല്ലാവുകയുമായിരുന്നു. എഴുകോൺ പൊലീസിൽ ഇരു കൂട്ടരെയും വിളിപ്പിച്ചുവെങ്കിലും പരാതികളില്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ കേസ് തീർപ്പായി. വിവാഹ ബന്ധം വേർപെടുത്താൻ കോടതിയിൽ കേസ് നടത്തുന്നയാൾക്കൊപ്പം മറ്റൊരു സ്ത്രീ വന്നതുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് പറയുന്നത്. പവിത്രേശ്വരം, കൈതക്കോട് ഭാഗങ്ങളിലുള്ളവരാണ് അടിയുണ്ടാക്കിയ സ്ത്രീകൾ. സംഭവം രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ വൈറലാണ്. സ്ത്രീകളുടെ തമ്മിൽത്തല്ലായതിനാൽ കമന്റും ലൈക്കും ഷെയറും കൂടിവരുന്നുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
ശ്രീകൃഷ്ണപുരം കാട്ടുകുളം പരിയാനമ്പറ്റ ഭഗവതി ക്ഷേത്രത്തിലെ പുരത്തോടനുബന്ധിച്ച് നടന്ന എഴുന്നെള്ളിപ്പ്.