അലുവ: ശിവരാത്രി മണപ്പുറത്ത് കവർച്ച നടത്തിയ നേപ്പാളി സ്വദേശി കമൽ ചേർത്തി (36) പിടിയിലായി. ഇയാളുടെ നേതൃത്വത്തിൽ നാലംഗസംഘം പുലർച്ചെ മണപ്പുറത്തെ സ്റ്റാളുകളിൽ കയറി മൂന്നുലക്ഷം രൂപവില വരുന്ന ഫാൻസി, ക്രോക്കറി സാധനങ്ങൾ എന്നിവയാണ് കവർന്നത്. കഴിഞ്ഞ ദിവസം ഇത്തരത്തിൽ ചെറിയ മോഷണം നടന്നിരുന്നു. തുടർന്ന് കച്ചവടക്കാർ ഉറക്കമൊഴിഞ്ഞിരുന്നാണ് പിടികൂടിയത്. മൂന്നുപേർ ഓടി രക്ഷപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |