എളേറ്റിൽ: സിൻസിയർ പബ്ലിക് ലൈബ്രറി കച്ചേരിമുകിന്റെ നേതൃത്വത്തിൽ ജില്ല ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ വനിതാ സംഗമവും പാരന്റിംഗ് ക്ലാസും സംഘടിപ്പിച്ചു. ജില്ല ലൈബ്രറി കൗൺസിൽ മെമ്പർ സറീന മജീദ് ഉദ്ഘാടനം ചെയ്തു. സിൻസിയർ പബ്ലിക് ലൈബ്രറി വനിതാ വേദി സെക്രട്ടറി കെ.കെ റഷീദ അദ്ധ്യക്ഷത വഹിച്ചു. ലിജി അഗസ്റ്റിൻ ക്ലാസെടുത്തു. ഹൈറുനിസ അൻവർ, നസീമാ ജമാലുദ്ധീൻ എന്നിവർ മുഖ്യാതിഥികളായി. റൈന സൈനുദ്ധീൻ, ഹഫ്‌സത്ത് പുറായിൽ, കെ.കെ. വിജയൻ, സി.കെ. അൻവർ, വി.കെ. അജിത്ത്കുമാർ, ടി.എം സിദീഖ്, കെ. കമറുൽ ഹക്കീം, കെ. ഷഫീല നസ്രിൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |