ചേലക്കാട്: കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് കാർഷിക വികസന പദ്ധതിയുടെ ഭാഗമായി ചേലക്കാട് എൽ.പി. സ്കൂളിന് അനുവദിച്ച പച്ചക്കറി തോട്ടത്തിന്റെ തൈനടൽ നാദാപുരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. കെ.എം. രഘുനാഥ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് അനീഷ് കുമാർ എൻ.പി. അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഹമീദ് ഹാജി മരുന്നൂര്, വാർഡ് മെമ്പർ സവിത. കെ.ടി.കെ,വികസന സമിതി കൺവീനർ ആർ. നാരായണൻ, ബീന ടി.പി, രസ്ന, ഇ.പ്രകാശൻ, ഫൗസിയ ടി.കെ, റീജ.കെ, കുനിയിൽ നാണു, കല്ലുവെട്ട് കുഴിയിൽ കുമാരൻ, മുസ്തഫ മഞ്ഞിനോളി, തയ്യുള്ളതിൽ ഹമീദ് ഹാജി, റോമിയ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |