
മഞ്ചേരി: മങ്കട കൂട്ടിലിൽ നടന്ന സദാചാര കൊലക്കേസിൽ അഞ്ച് പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ചു. മഞ്ചേരി ഒന്നാം അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് ആണ് ശിക്ഷ വിധിച്ചത്. മങ്കട കൂട്ടിൽ സ്വദേശികളായ നായകത്ത് അബ്ദുൾ നാസർ (40), സഹോദരൻ ഷറഫുദ്ദീൻ (33), പട്ടിക്കുത്ത് മുഹമ്മദ് സുഹൈൽ (34), പട്ടിക്കുത്ത് അബ്ദുൾ ഗഫൂർ (52), പട്ടിക്കുത്ത് സക്കീർ ഹുസൈൻ (43) എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ . കൂട്ടിൽ കുന്നശ്ശേരി നസീർ ഹുസൈനെ മർദ്ദിച്ചു കൊന്നുവെന്നാണ് കേസ്.
കൊലപാതകം, വീട്ടിൽ അതിക്രമിച്ചു കയറൽ, ആൾക്കൂട്ട മർദ്ദനം എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. പ്രതികൾ 15,000 രൂപ വീതം പിഴയടയ്ക്കണം. പിഴയടച്ചില്ലെങ്കിൽ നാലുമാസം അധിക തടവ് അനുഭവിക്കണം. അബ്ദുൾ നാസറിനും മുഹമ്മദ് സുഹൈലിനും തെളിവ് നശിപ്പിച്ചതിന് രണ്ട് വർഷം കഠിനതടവും 5000 രൂപ പിഴയുമുണ്ട്. പിഴയടച്ചില്ലെങ്കിൽ ആറുമാസത്തെ അധിക കഠിനതടവനുഭവിക്കണം. മൂന്നു പേരെ കോടതി വെറുതെ വിട്ടിരുന്നു.
2016 ജൂൺ 28നായിരുന്നു സംഭവം. സുഹൃത്തും പ്രവാസിയുടെ ഭാര്യയുമായ യുവതിയുടെ വീട്ടിൽ പോയതിന്, നസീർ ഹുസൈനെ അനാശാസ്യം ആരോപിച്ച് പ്രതികൾ കൂട്ടംകൂടി മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |