
പരിപ്പ് : സേവാഭാരതി അയ്മനം പഞ്ചായത്തും കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും ചേർന്ന് അന്തരിച്ച പരിപ്പ് കോതേമാട്ട് കിഴക്കേതിൽ വിശ്വനാഥന് തലചായ്ക്കാനൊരിടം പദ്ധതി പ്രകാരം നിർമ്മിച്ചുനൽകുന്ന വീടിന്റെ സമർപ്പണം 23 ന് രാവിലെ 11.30 ന് നടക്കും. കേന്ദ്രമന്ത്രി ജോർജ് കുര്യനിൽ നിന്ന് വിശ്വനാഥന്റെ മക്കളായ ജ്യോതിക വിശ്വനാഥ്, ഗോപിക വിശ്വനാഥ് എന്നിവർ ചേർന്ന് താക്കോൽ ഏറ്റുവാങ്ങും. സേവാഭാരതി അയ്മനം പഞ്ചായത്ത് പ്രസിഡന്റ് അനിതാ മനു, ഡോ. ജയലക്ഷ്മി അമ്മാൾ, അഡ്വ.എൻ.ശങ്കർ റാം, ലക്ഷ്മി നാരായണൻ, മാതംഗി സത്യമൂർത്തി തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |