വടകര: ഉപ്പ് കലർന്ന കുടിവെള്ള വിതരണം മൂലം ജനങ്ങൾ അനുഭവിക്കുന്ന ഗുരുതരമായ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് വടകര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര വാട്ടർ അതോറിറ്റി ഓഫിസിലേക്ക് യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിച്ചു. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് നേതാക്കൾ അറിയിച്ചു. ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി ഷുഹൈബ് കുന്നത്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. എന്‍.പി അബ്ദുള ഹാജി, വി.കെ അസീസ്, ഇമ്രാന്‍ ജമീല, മുനീര്‍ അറക്കിലാട് പ്രസംഗിച്ചു. മാഹിര്‍ വടകര, അന്‍സീര്‍, അജിനാസ് പി, അബു, അനസ് ചടവത്ത്, അജിനാസ് കെ.പി, ഹിജാസ് വി.പി നേതൃത്വം നല്‍കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |