ചേളന്നൂർ: പട്ടികജാതി വികസന വകുപ്പിന്റെ അംബേദ്കർ ഗ്രാമവികസന പദ്ധതിയുടെ ഭാഗമായി ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ കാക്കൂർ മല നഗറിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളുടെ അവലോകന യോഗം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭവന പുനരുദ്ധാരണം, കോളനിയിലേക്കുള്ള റോഡ്, കുടിവെള്ള പദ്ധതി, തെരുവുവിളക്ക്, മാലിന്യ സംസ്കരണ സംവിധാനങ്ങൾ, സംരക്ഷണഭിത്തി, ശുചിമുറി, ഡ്രെയിനേജ്, നടപ്പാത നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തുക. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം നിനു അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എൻ.കെ പ്രേമരാജൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേന്ദ്രൻ, ജീന, ഇസ്മയിൽ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |