വടകര: ഈ മാസം സർവീസിൽ നിന്ന് വിരമിക്കുന്ന മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് കേരള പൊലീസ് അസോസിയേഷന്റെയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സബ് ഇൻസ്പെക്ടർമാരായ സജി അഗസ്റ്റിൻ കെ (കുറ്റ്യാടി പൊലീസ് സ്റ്റേഷൻ), ശിവദാസ്. പി (കൺട്രോൾ റൂം നാദാപുരം), പ്രകാശൻ. വി (വടകര) എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. വടകര ജില്ലാ പൊലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി ഫറാഷ് ടി ഉദ്ഘാടനം ചെയ്തു. സുനിൽ വി.പി അദ്ധ്യക്ഷത വഹിച്ചു. സജേഷ്, എ. വിജയൻ, വി.പി, രജീഷ് സുഖിലേഷ്, രഞ്ജിഷ് എം, സുഭാഷ് കെ.സി പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |