
ഹരിപ്പാട്: നങ്ങ്യാർകുളങ്ങര ടി.കെ.മാധവ മെമ്മോറിയൽ കോളേജിൽ കോളേജ് ഫെസ്റ്റിന്റെ മുന്നോടിയായി സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ, ഓർത്തോ, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിൽ എൽമെക്സ് മൾട്ടി-സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ& റിസർച്ച് സെന്റർ കായംകുളത്തെയും നേത്രരോഗനിർണയത്തിന് സഹാറ കണ്ണാശുപത്രി മാവേലിക്കരയിലെയും വിദഗ്ദ്ധരായ ഡോക്ടർമാർ നേതൃത്വം നൽകി. എസ്.എൻ ട്രസ്റ്റ് ആർ.ഡി.സി കൺവീനർ എസ്. സലികുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ടി.എസ്.താഹ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൾ ഡോ.വേണു എസ്., വാർഡ് കൗൺസിലർ മായാദേവി, പ്രോഗ്രാം കോഡിനേറ്റർ ഡോ.ടിന്റു ആർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സനൂപ് ശിവരാമൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |