വടകര: അഴിയൂർ ഗ്രാമപഞ്ചായത്ത് വികസന സെമിനാർ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ലീല അദ്ധ്യക്ഷത വഹിച്ചു. കരട് പദ്ധതി രേഖ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി ശ്രീധരൻ അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രമ്യ കരോടി, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വഫ ഫൈസൽ,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി പി ശ്രീധരൻ , ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി കെ ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇൻചാർജ് ശ്രീകല വി സ്വാഗതവും ജൂനിയർ സൂപ്രണ്ട് ഷീജ കെ കെ നന്ദിയും പറഞ്ഞു. വാർഡ് ജനപ്രതിനിധികൾ, നിർവഹണ ഉദ്യോഗസ്ഥർ,ആസൂത്രണ സമിതി അംഗങ്ങൾ,വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങൾ, ഗ്രാമസഭ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |