ബാലുശ്ശേരി: ഡോ.ബി.ആർ അംബേദ്കർ മെമ്മോറിയൽ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജിൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 30 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച കോളേജ് കവാടം അഡ്വ.കെ.എം സച്ചിൻദേവ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പനങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് വി. എം. കമലാക്ഷി അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ഹൃദ്യ. എസ്. ചന്ദ്രൻ, പി. ടി.എ. വൈസ് പ്രസിഡന്റ് ലൈല സലീം, പി.ടി.എ സെക്രട്ടറി ഡോ. ഷിബു ബി, കോളേജ് യൂണിയൻ ചെയർപേഴ്സൺ അർച്ചന എന്നിവർ പ്രസംഗിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ. എൻ സ്വാഗതം പറഞ്ഞു. 12 കോടി കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കോളേജിലെ അക്കാഡമിക് ബ്ലോക്ക്, കാന്റീൻ, ഹോസ്റ്റൽ എന്നിവയുടെ ഉദ്ഘാടനം ആഗസ്റ്റിൽ നടന്നിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |