
കോട്ടയം : നഗരസഭയിലെ 51-ാം വാർഡിൽ നടന്ന പ്രതിഭാ സംഗമവും ആദരക്കലും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ കൗൺസിലർ ബി.അമ്പിളി അദ്ധ്യക്ഷത വഹിച്ചു. കുമാരനല്ലൂർ ദേവീക്ഷേത്രം മാനേജർ കെ.എ മുരളി കാഞ്ഞിരക്കാട്ടില്ലം, മുഹമ്മദ് ഫൈസൽ, അബ്ദുൾ ലത്തീഫ്, ഷൈജു കാഞ്ഞിരത്തിങ്കൽ എന്നിവർ പ്രസംഗിച്ചു. തിരുവിഴ ജയശങ്കർ, സുഖേഷ് കെ.ദിവാകർ, അംബുജം സതീഷ്, അജിതാ ഗോപകുമാർ എന്നിവരെയും മാനവമൈത്രിയുടെ സന്ദേശം നൽകിയ കുമാരനല്ലൂർ മക്കാ മസ്ജിദ് പരിപാലന സമിതിയെയും ആദരിച്ചു. സി.ജോർജ് സ്വാഗതവും, പി.എസ് മുരളി നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |